Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരാഷ്ട്രീയത്തിലെ തന്റെ...

രാഷ്ട്രീയത്തിലെ തന്റെ ഏറ്റവും വലിയ എതിരാളി; 21 വയസ് മുതല്‍ പറയുന്ന കാര്യമാണ് -കമൽ ഹാസൻ

text_fields
bookmark_border
Kamal Haasan  Opens Up  His  political rival  is caste
cancel

രാഷ്ട്രീയത്തിലെ തന്റെ ഏറ്റവും വലിയ എതിരാളി ജാതിയാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. സംവിധായകൻ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം ബുക്സിന്റെ ഉദ്ഘാടനവേളയിലാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ തുടങ്ങിയതല്ല 21 വയസു മുതൽ ജാതിക്കെതിരെ പോരാടുകയാണ്. അത് ഒരിക്കലും മാറില്ല -കമൽ ഹാസൻ പറഞ്ഞു.

21 വയസ് മുതല്‍ പറയുന്ന കാര്യമാണ്. ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു. ജാതിവ്യവസ്ഥയോടുള്ള നിലപാടില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ പ്രകടിപ്പിക്കുന്ന രീതി മാറി.

'ചക്രത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് ദൈവം. നമ്മൾ സൃഷ്ടിച്ച ഒന്ന് നമ്മളെ തന്നെ ആക്രമിക്കുക എന്നത് അംഗീകരിക്കാൻ കഴിയില്ല. ജാതി എന്നത് മരകായുധമാണ്. ഡോ. ബി.ആർ അംബേദ്കറെപ്പോലുള്ള നേതാക്കാൾ ഇതിനെതിരെ പോരാടി. എഴുതുമ്പോൾ വ്യത്യസ്തമായിരിക്കാം, പക്ഷേ മയ്യവും നീലവും ഒന്നാണ്, ലക്ഷ്യം ഒന്നുതന്നെ' -കമൽ ഹാസൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasan
News Summary - Kamal Haasan Opens Up His political rival is caste
Next Story