ഉലകനായകന് ‘ആക്ഷനും കട്ടും’ പറയാൻ ‘അൻബറിവ്’ മാസ്റ്റേഴ്സ്; KH237 പ്രഖ്യാപിച്ച് കമൽഹാസൻ
text_fieldsഉലകനായകന് ‘ആക്ഷനും കട്ടും’ പറയാൻ അൻബറിവ് സഹോദരങ്ങൾ
വിക്രം, ലിയോ, തല്ലുമാല, ആർ.ഡി.എക്സ് തുടങ്ങി തെന്നിന്ത്യയിലെ നിരവധി ബ്ലോക്ബസ്റ്റർ ആക്ഷൻ സിനിമകളുടെ ഭാഗമായിട്ടുള്ള ആക്ഷൻ കൊറിയോഗ്രാഫർമാരാണ് ‘അൻബറിവ്’ എന്നറിയപ്പെടുന്ന അൻബുമണി, അറിവുമണി ഇരട്ട സഹോദരങ്ങൾ. ഇരുവരും ആദ്യമായി സംവിധായക തൊപ്പിയണിയുകയാണ്. അതും സാക്ഷാൽ ഉലകനായകൻ കമൽഹാസന് ആക്ഷനും കട്ടും പറയാൻ. കമൽഹാസന്റെ 273-ാമത്തെ ചിത്രം സ്റ്റണ്ട് ജോഡികൾ സംവിധാനം ചെയ്യും.
നിലവിൽ ‘KH237’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 2025-ലാകും ചിത്രീകരണം ആരംഭിക്കുക. ‘കെ.എച്ച് 237’ പ്രഖ്യാപന ടീസർ കമൽഹാസൻ പുറത്തുവിട്ടിട്ടുണ്ട്. നടന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
‘കഴിവുതെളിയിച്ച രണ്ട് പ്രതിഭകളെ കമൽഹാസൻ 237-ന്റെ സംവിധായകരായി ചേർക്കുന്നതിൽ അഭിമാനംകൊള്ളുന്നു. അൻബറിവ് മാസ്റ്റേഴ്സ്, രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിലേക്ക് വീണ്ടും സ്വാഗതം’ -ചിത്രം പ്രഖ്യാപിച്ചുകൊണ്ട് കമൽഹാസൻ എക്സിൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.