കല്യാണി പ്രിയദർശൻ ബോളിവുഡിലേക്ക്; രൺവീർ സിങ് നായകനാകുന്ന ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് പ്രവേശനം
text_fieldsരൺവീർ സിങ് നായകനാകുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികയാകുമെന്ന് റിപ്പോർട്ട്. സംവിധായകൻ ജെയ് മീത്ത ഒരുക്കുന്ന ‘പ്രളയ’ എന്ന ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് അരങ്ങേറ്റം. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നുളള റിപ്പോർട്ടുകളും പുറത്ത് വരുന്നു. മലയാളം, തമിഴ് സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ കല്യാണിയുടെ ആദ്യ ബോളിലുഡ് ചിത്രം കൂടെയാണിത്.
റിപ്പോർട്ടുകൾ പ്രകാരം സിനിമ സോംബി സർവൈവൽ ആക്ഷൻ ത്രില്ലർ ആയിരിക്കും. ഹോളിവുഡ് നിലവാരത്തിലുള്ള വി.എഫ്.എക്സ് ചിത്രത്തിന്റെ പ്രധാന ആകർഷണമായി വിലയിരുത്തപ്പെടുന്നുണ്ട്. അതിജീവനവും മനുഷ്യബന്ധങ്ങളുടെ തകർച്ചയും പ്രമേയമാക്കുന്ന കഥയാണ് ചിത്രത്തിനുള്ളതെന്നാണ് സൂചനകൾ.
രൺവീർ സിങ്ങും ഹൻസൽ മെഹ്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രൺവീറിന്റെ നിലവിലെ ചിത്രങ്ങൾ പൂർത്തിയായതിന് ശേഷം 2026 ഏപ്രിലോടെ ചിത്രീകരണം ആരംഭിക്കും. ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന് ഹിറ്റ് ചിത്രത്തിന് ശേഷം കല്യാണിക്ക് ഇന്ത്യൻ സിനിമ ലോകത്ത് ഉണ്ടാക്കിയ ഹൈപ് ചെറുതൊന്നുമല്ല.
300 കോടി നേടി ചരിത്രം സൃഷ്ടിച്ചതോടെ ഇന്ത്യയുടെ ആദ്യ സൂപ്പർ ഹീറോ എന്ന പദവിയും കല്യാണിയെ തേടിയെത്തിയിരുന്നു. ഇപ്പോൾ ബോളിവുഡിലേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റവും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. കല്യാണി പ്രിയദർശന്‍റെ കരിയറിൽ ചിത്രം പുതിയ വഴിത്തിരിവാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

