ദുൽഖർ സൽമാന്റെ ശബ്ദത്തിൽ കല്യാണി പ്രിയദർശന്റെ ചിത്രം; 'ശേഷം മൈക്കിൽ ഫാത്തിമ'
text_fieldsകല്യാണി പ്രിയദർശൻ പ്രധാനവേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശേഷം മൈക്കിൽ ഫാത്തിമ'. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് വീഡിയോ പുറത്തിറങ്ങി. വളരെ രസകരമായ അന്നൗൺസ്‌മെന്റിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
'ഗർജ്ജിക്കുന്ന തോക്കുകളുടെ ഇടിമുഴക്കങ്ങൾ ഇല്ലാതെ, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ ഇല്ലാതെ, സൈക്കോ പാത്തുകൾ രക്തം കൊണ്ട് കളം വരയ്ക്കുന്ന പടയൊരുക്കങ്ങൾ ഇല്ലാതെ നെഞ്ചിൽ നിന്നെടുത്ത വാക്കുകൾ വാക്കുകൾ എന്ന ദുൽഖർ സൽമാന്റെ അന്നൗൺസ്‌മെന്റിലൂടെയാണ് കല്യാണി പ്രിയദർശന്റെ പുതിയ ചിത്രത്തിന്റെ തുടക്കം. മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനെ വാക്കുകൾ കൊണ്ടൊരു പുത്തൻ സിനിമ എന്ന് വിശേഷിപ്പിച്ചാണ് ദുൽഖർ അന്നൗൺസ്‌മെന്റ് നിർത്തുന്നത്. " ശേഷം മൈക്കിൽ ഫാത്തിമ" എന്നാണ് ചിത്രത്തിന്റെ പേര്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
കല്യാണിക്കൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്,ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് എന്നിവരാണ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം സന്താന കൃഷ്‌ണൻ, എഡിറ്റർ കിരൺ ദാസ്, ആർട്ട് നിമേഷ് താനൂർ,കോസ്റ്റും ധന്യാ ബാലകൃഷ്‌ണൻ, മേക്ക് അപ്പ് റോണെക്സ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഞ്ജിത് നായർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ ഐശ്വര്യ സുരേഷ്, മ്യൂസിക് ഡയറക്ടർ ഹെഷാം അബ്ദുൽ വഹാബ്, പി ആർ ഓ പ്രതീഷ് ശേഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

