Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാൺ റാമും സംയുക്തയും ഒന്നിക്കുന്ന ക്രൈം ചിത്രം 'ഡെവിൾ'; റിലീസ് തീയതി പുറത്ത്

text_fields
bookmark_border
kalyan Ram And samyuktha Movie  Devil  Releasing Date Out
cancel

കല്യാൺ റാമും സംയുക്തയും ഒന്നിക്കുന്ന പീരിയോഡിക് ക്രൈം ത്രില്ലർ ചിത്രമാണ് 'ഡെവിൾ'. നവംബർ 24 ന് തിയറ്ററുകളിൽ എത്തും.'ദി ബ്രിട്ടീഷ് സീക്രട്ട് ഏജന്റ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. വിരുപക്ഷ എന്ന ചിത്രത്തിന് ശേഷം തെലുങ്കിൽ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് 'ഡെവിൾ'. കുറച്ച് നാളുകൾക്ക് മുൻപ് റിലീസായ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാൺ റാം ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റാമിന്റെ ബിംബിസാര എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹിന്ദിയിലും ചിത്രം റിലീസാകും. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവരാണ് നിർമാണം. നവീൻ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു. മ്യുസിക്ക് - ഹർഷവർഥൻ രമേശ്വർ, ഛായാഗ്രഹണം - സൗന്ദർ രാജൻ, പ്രൊഡക്ഷൻ ഡിസൈനർ - ഗാന്ധി നടികുടികർ, എഡിറ്റർ - തമ്മി രാജു, പി ആർ ഒ - ശബരി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kalyan Ram And samyuktha Movie Devil Releasing Date Out
Next Story