Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൽകി റി റിലീസ്! പക്ഷെ ഇന്ത്യയിലല്ല അങ്ങ് വിദേശത്താണ്

text_fields
bookmark_border
കൽകി റി റിലീസ്! പക്ഷെ ഇന്ത്യയിലല്ല അങ്ങ് വിദേശത്താണ്
cancel

പ്രഭാസ് നായകനായെത്തി നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രമാണ് 'കൽകി 2898'. ഈ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ്. ആഗോളതലത്തിൽ 1000 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ റീ റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ ഇന്ത്യയിലില്ല, മറിച്ച് റഷ്യയിലാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്.

അടുത്ത മാസം ചിത്രം റഷ്യയിൽ റി റീലിസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കൽകി. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ശോഭന, ദിശാ പട്ടാണി എന്നിവരെല്ലം ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദുൽഖർ സൽമാൻ, വിജയ് ദേവരക്കൊണ്ട എന്നിവർ അതിഥിവേഷത്തിലെത്തുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് നിർമിച്ചത്.

മഹാഭാരത യുദ്ധം മുതൽ എഡി 2898 നടക്കുന്നതും മോഡേൺ ലോകവും പുരാണവും ബ്ലെൻഡ് ചെയ്തുമാണ് നാഗ് അശ്വിൻ ചിത്രം ഒരുക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kalki to re release in russia
Next Story