Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിഗൂഢത ഒളിപ്പിച്ച് ബച്ചൻ! കൽക്കി2898 എ.ഡി പോസ്റ്റർ പുറത്ത്

text_fields
bookmark_border
Kalki 2898 AD team unveils Amitabh Bachchans look. Actor is shrouded in mystery
cancel

ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തുന്ന ചിത്രമാണ് കൽക്കി 2898 എ.ഡി. കോമിക് കോൺ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം കമലഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബച്ചന്റെ 81ാം പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായിട്ടുണ്ട്.

സയൻസ് ഫിക്ഷൻ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയാണ്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ കൽക്കി 2898 എ.ഡി 2024 ജനുവരി 12-ന് തിയറ്ററുകളിലെത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Kalki 2898 AD' team unveils Amitabh Bachchan's look. Actor is shrouded in mystery
Next Story