Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയലസ്റ്റിക് പ്രണയകഥയുമായി ദുൽഖർ സൽമാൻ; ഹിറ്റ് മേക്കേഴ്സിനോടൊപ്പം വീണ്ടും തെലുങ്കിൽ

text_fields
bookmark_border
Kalki 2898 AD makers next with Dulquer Salmaan to be a love story
cancel

ചെറിയ ഇടവേളക്ക് ശേഷം പ്രണയ ചിത്രവുമായി ദുൽഖർ സൽമാൻ. കൽക്കി 2898 എ.ഡിയുടെ നിർമാതാക്കളായ വൈജയന്തി മൂവീസ് ആണ് ചിത്രമൊരുക്കുന്നത്. പവൻ പവൻ സദിനെനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 28 ന് ഉണ്ടാകുമെന്നാണ് വിവരം.

സിനിമയുടെ തിരക്കഥ ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും ഒരു റിയലസ്റ്റിക് ലവ് സ്റ്റോറി ആയിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ദുൽഖറിനെ കൂടാതെ വൻതാരനിരയാകും അണിനിരക്കുക. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വൈജയന്തി മൂവീസും ദുൽഖർ സൽമാനും കൈകോർക്കുന്ന നാലാമത്തെ ചിത്രമാണിത്. സീതാരാമം, മഹാനടി, കൽക്കി 2898 എ.ഡി എന്നിവയാണ് മറ്റു ചിത്രങ്ങൾ. മഹാനടിയിലൂടെയാണ് ദുൽഖർ തെലുങ്ക് അരങ്ങേറ്റം കുറിച്ചത്. 2022ൽ പുറത്തിറങ്ങിയ സീതാരാമം വൻ വിജയമായിരുന്നു.

ദുൽഖർ പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്‌കർ സെപ്തംബർ 27ന് പ്രദർശനത്തിന് എത്തും. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ ആയിട്ടാണ് ദുൽഖർ എത്തുന്നത് . മീനാക്ഷി ചൗധരി ആണ് നായിക. സിതാര എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എ.ഡി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 774 കോടിയാണ് ഒമ്പത് ദിവസത്തെ ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ. 431 കോടിയാണ് ഇന്ത്യയിൽ നിന്ന് ചിത്രം സമാഹരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalki 2898 AD makers' next with Dulquer Salmaan to be a love story
Next Story