'മെനി മെനി ഹാപ്പി റിട്ടേൺസിൽ' കാളിദാസ് ജയറാം നായകൻ, സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
text_fieldsകാളിദാസ് ജയറാമും സംവിധായകൻ അഹമ്മദ് കബീറും
ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയ കേരള ക്രൈം ഫയലസിന് ശേഷം അഹമ്മദ് കബീർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്' കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. ഒരിടവേളക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തിൽ നായകനായി എത്തുന്ന ചിത്രം ഒരു റോം കോം എന്റർടൈനർ ആണ്.
ദേശീയ തലത്തിൽ ഒട്ടേറെ ശ്രദ്ധേയമായ കേരള ക്രൈം ഫയൽസ് എന്ന ജിയോ ഹോട്ട്സ്റ്റാർ വെബ് സീരിസിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും 'മെനി മെനി ഹാപ്പി റിട്ടേൺസി'നുണ്ട്. മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
മങ്കി ബിസിനസിന്‍റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ അഹമ്മദ് കബീറിനൊപ്പം ജോബിൻ ജോൺ വർഗീസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ആർ.ജെ മാത്തുക്കുട്ടിയാണ് കോ റൈറ്റർ. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാവസ് ആണ്. എഡിറ്റിങ് മഹേഷ് ഭുവനേന്ദ്.
കോ- പ്രൊഡ്യൂസേഴ്സ്- പൗലോസ് തേപ്പാല, വിനീത കോശി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹസ്സൻ റഷീദ്, വിനീത കോശി. ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ ഡിസൈനർ- ശരത് കുമാർ കെ.വി. പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്. കോസ്റ്റ്യൂം - മഷർ ഹംസ. മേക്കപ്പ് - റോണക്സ് സേവ്യർ. ലിറിക്സ് - വിനായക് ശശികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജോബിൻ ജോൺ വർഗീസ്. ചീഫ് അസോ. ക്യാമറ - വൈശാഖ് ദേവൻ. അസോ. ഡയറക്ടർസ് - ബിബിൻ കെപി. രോഹൻ സാബു. ആകാശ് എ.ആർ. ഹിഷാം അൻവർ. അസോ കാമറ - ദീപു എസ്.കെ, രാജ് രഞ്ജിത്. പ്രമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്. പബ്ലിസിറ്റി ഡിസൈൻ - അർജുൻ. മോഷൻ പോസ്റ്റർ - രൂപേഷ് മെഹ്ത. പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പെപ്പർ, പി.ആർ.ഒ - റോജിൻ കെ റോയ്. മാർക്കറ്റിങ് ടാഗ് 360
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

