
'രജനി'യിൽ കാളിദാസും നമിത പ്രമോദും
text_fieldsകാളിദാസ് ജയറാമും നമിത പ്രമോദും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'രജനി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. സൈജുകുറുപ്പ്, റീബ മോണിക്ക തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
പൊള്ളാച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും വിനിൽ വർഗീസാണ് നിർവഹിക്കുന്നത്. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്.,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബാണ്.
എഡിറ്റര്‍-ദീപു ജോസഫ്, സംഭാഷണം -വിന്‍സെന്റ് വടക്കന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ജാവേദ് ചെമ്പ്, കല-ബംഗ്ലാൻ, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്, സ്റ്റില്‍സ്-രാഹുൽ രാജ് ആർ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
