ഒന്നരക്കോടിയുമായി പ്രീ സെയിലിൽ തരംഗം സൃഷ്ടിച്ച് കളങ്കാവൽ
text_fieldsമമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഗംഭീര പ്രതികരണം. സിനിമ റിലീസ് ചെയ്യാൻ രണ്ട് ദിവസം ബാക്കി നിൽക്കെ 1.25 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഒഫിഷ്യൽ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11.11നാണ് ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിങ് ഓപൺ ആയത്. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ഓപൺ ആയി മിനിറ്റുകൾക്കകം ചിത്രം ബുക്ക് മൈ ഷോ ആപ്പിൽ ട്രെൻഡിങ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ ഭ്രമയുഗം, പ്രണവ് മോഹൻലാലിന്റെ ഡീയസ് ഈറേ എന്നിവയുടെ ഫൈനൽ പ്രീ സെയിൽ കലക്ഷനാണ് ഇതോടെ കളങ്കാവൽ മറികടന്നത്. ആഗോളതലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാം.
തിങ്കളാഴ്ച പുറത്തുവന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസറിനും വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. പൊലിസ് ഓഫിസറായി വിനായകനെയും, മനുഷ്യരെ കൊല്ലുന്നതിൽ സുഖം കണ്ടെത്തുന്ന ഒരു സൈക്കോ കൊലയാളിയായി മമ്മൂട്ടിയെയും അവതരിപ്പിച്ച പ്രീ റിലീസ് ടീസർ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫെയറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
ഫ്യൂച്ചർ റണ്ണപ് ഫിലിംസാണ് ചിത്രം തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ ‘ലോക’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തമിഴ്നാട്ടിൽ വിതരണം ചെയ്തതും ഫ്യൂച്ചർ റണ്ണപ് ഫിലിംസാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ,ജോർജ് സെബാസ്റ്റ്യൻ,
വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

