Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് ഭ്രമയുഗത്തിലും മുന്നറിയിപ്പിലൊന്നും കാണാത്ത വ്യത്യസ്ത ചിരി! വില്ലനായി മമ്മൂട്ടിയുടെ കളങ്കാവൽ സെക്കൻഡ് ലുക്ക് പോസ്റ്റർ

text_fields
bookmark_border
ഇത് ഭ്രമയുഗത്തിലും മുന്നറിയിപ്പിലൊന്നും കാണാത്ത വ്യത്യസ്ത ചിരി! വില്ലനായി മമ്മൂട്ടിയുടെ കളങ്കാവൽ സെക്കൻഡ് ലുക്ക് പോസ്റ്റർ
cancel

മെഗാസ്റ്റാാർ മമ്മൂട്ടിയുടെ വ്യത്യസ്ത അവതാരത്തെ പുറത്തുവിട്ട് കളങ്കാവിലിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ. മുമ്പെന്നും കണ്ടിട്ടില്ലാത്ത ഒരു ഡെവിളിഷ് മമ്മൂട്ടി ചിരിയാണ് പോസ്റ്ററിൽ കാണുന്നത്. വില്ലനായാണ് മമ്മൂട്ടി എത്തുക എന്ന് നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അടുത്തകാലത്ത് അദ്ദേഹത്തിന്‍റെ കഥാപാത്ര വൈവധ്യങ്ങളുടെ തുടർച്ചയായിരിക്കും കളങ്കാവിലെ കഥാപാത്രമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.

ജിതിൽ കെ.ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രൊട്ടഗോണിസ്റ്റിന്‍റെ വേഷം അവതരിപ്പിക്കുന്നത് വിനായകനാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മമ്മൂട്ടിയെ തന്നെയായിരുന്നു അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കുറച്ച് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ വിനായകനും വ്യത്യസ്ത റോളിലാണ് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kalamkaval second look poster
Next Story