കലാധരന്‍റെ കോമഡി ചിത്രം 'അടിപൊളി'; സെക്കൻഡ് ലുക്ക് പോസ്റ്റർ
text_fieldsപ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം എൻ. നന്ദകുമാർ നിർമിക്കുന്ന ചിത്രമാണ് അടിപൊളി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു. ജൂൺ മാസം ചിത്രം തിയേറ്ററിൽ എത്തും. ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ പറയുന്ന ചിത്രമാണ് അടിപൊളി.
രചന-പോൾ വൈക്ലിഫ്. ഡി.ഒ.പി-ലോവൽ എസ്. സംഗീതം-അരുൺ ഗോപൻ. പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം. എഡിറ്റർ-കണ്ണൻ മോഹൻ. ചീഫ് അസോസിയേറ്റ്ഡയറക്ടർ-രാജേഷ് അടൂർ. അസോസിയേറ്റ് ഡയറക്ടർ-ടൈറ്റസ് അലക്സാണ്ടർ,വിഷ്ണു രവി.
വിജയരാഘവൻ,പ്രജിൻ പ്രതാപ്, അമീർ ഷാ, ചന്തുനാഥ്, അശ്വിൻ വിജയൻ, ജയൻ ചേർത്തല, ഗൗതം കൃഷ്ണ, ജയകുമാർ, ശിവ, മണിയൻ ഷൊർണുർ, ആഷിക അശോകൻ, മറീന മൈക്കിൾ, ചൈതന്യ പ്രതാപ്, തുഷാര പിള്ള, കാതറിൻ മറിയ, അനുഗ്രഹ എസ്. നമ്പ്യാർ, ഗൗരി നന്ദ എന്നിവർ അഭിനയിക്കുന്നു.
കലാസംവിധാനം-അജയ് ജി അമ്പലത്തറ. വസ്ത്രാലങ്കാരം-ഇന്ദ്രൻസ് ജയൻ. മേക്കപ്പ്-ജയൻ പൂങ്കുളം. അസിസ്റ്റന്റ് ഡയറക്ടേഴ്സ്-നന്ദു കൃഷ്ണൻ ജി, യദുകൃഷ്ണൻ. അസോസിയേറ്റ് ക്യാമറമാൻ-ബിജു. പോസ്റ്റർ ഡിസൈനർ-സനൂപ് ഇ സി. കൊറിയോഗ്രഫർ-രേഖ മാസ്റ്റർ. ഫൈറ്റ്സ്-അനിൽ. സ്റ്റിൽസ്-അനൂപ് പള്ളിച്ചൽ. പി.ആർ.ഒ.എം- കെ. ഷെജിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

