ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല; നന്നായി പേടിച്ചു, റിസോർട്ടിൽ നിന്നുണ്ടായ പ്രേതാനുഭവം പറഞ്ഞ് കലാഭവൻ ഷാജോൺ
text_fieldsഹാസ്യതാരമായി എത്തി പിന്നീട് മലയാളത്തിലെ മുൻനിരതാരങ്ങളിൽ പ്രധാനിയായി മാറിയ നടനാണ് കലാഭവൻ ഷാജോൺ. കോമഡി, സഹനടൻ, വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും ഷാജോണിന്റെ കൈകളിൽ ഭഭ്രമാണ്.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന പ്രേതാനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ. ഒരു എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആ റിസോർട്ടിൽ നിന്ന് അല്ലാതെ വേറൊരിടത്തു നിന്നും ഇത്തരത്തിലുളള സംഭവം ഉണ്ടായിട്ടില്ലെന്നും ഷാജോൺ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ ഒരു റിസോർട്ടിലാണ് സംഭവം നടക്കുന്നത്. വൈകിട്ട് അഞ്ചുമണിയൊക്കെ കഴിഞ്ഞിട്ടാണ് അവിടെ ചെല്ലുന്നത്. എന്നാൽ അവിടെ എത്തിയപ്പോൾ തന്നെ വല്ലാത്തൊരു നെഗറ്റീവ് വൈബ് അനുഭവപ്പെട്ടു. തന്റെ കോട്ടേജിന്റെ തൊട്ടപ്പുറത്ത് കൊച്ചുപ്രേമൻ ചേട്ടനായിരുന്നു. എന്നാൽ വീട് അടുത്തായത് കൊണ്ട് ചിലപ്പോൾ അങ്ങോട്ട് പോകുമെന്ന് പറഞ്ഞു.
കോട്ടേജിൽ നല്ല സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളുണ്ടായിരുന്നു. രാജാ രവി വർമയുടെ ചിത്രങ്ങളെന്ന് തോന്നിക്കുന്നവ. കൂടാതെ കോട്ടേജിന്റെ ഡോർ ഗ്ലാസാണ്. ഇതിൽ കർട്ടൻ ഇട്ടിട്ടുണ്ട്. എന്നാൽ പുറത്ത് നിന്ന് നോക്കിയാൽ ആരാണെന്ന് കാണാൻ പറ്റും.
കൊച്ചുപ്രേമൻ ചേട്ടനുമായി വർത്തമാനം പറഞ്ഞ് ഞാൻ തിരിച്ച് എന്റെ കോട്ടേജിലേക്ക് വന്നുകിടന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എന്റെ ഭാര്യ അടുത്തുകിടക്കുന്നതുപോലെ തോന്നി. ഞാന്‍ വൈഫിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ അത് വേറൊരു സ്ത്രീ ആയിരുന്നു. അവര്‍ എന്നെ തുറിച്ചുനോക്കി . എന്നിട്ട് എന്നോട് ചോദിച്ചു 'ഭാര്യയാണെന്ന കരുതിയല്ലേ' എന്ന്. പെട്ടെന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു. കൃത്യമായി ഞാൻ കണ്ടതാണ്. പുറത്തേക്ക് നോക്കുമ്പോൾ അവിടെ ലൈറ്റ് ഇട്ടിട്ടുണ്ട്. ബാക്കി ഭാഗം ഫുൾ ഇരുട്ട്. കൊച്ചുപ്രേമൻ ചേട്ടന്റെ മുറിയിലേക്ക് പോയാലോ എന്നാലോചിച്ചു. പിന്നെയാണ് അദ്ദേഹം വീട്ടിൽ പോയിട്ടുണ്ടാകുമോ എന്നോർത്തത്. ഒരുവിധമാണ് അന്ന് നേരം വെളുപ്പിച്ചത്.
അടുത്ത ദിവസം വേറൊരു മുറിയിലേക്ക് മാറി . എന്നാൽ ഒന്ന് പത്താകുമ്പോൾ തനിയെഎഴുന്നേൽക്കും. ശരിക്കും ഒരാഴ്ച ഞാൻ നന്നായി പേടിച്ചു. മറ്റൊരിടത്തു നിന്നും ഇതുപോലെ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല- ഷാജോൺ എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

