Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകലാഭവൻ നവാസിന്റെ...

കലാഭവൻ നവാസിന്റെ അവസാനത്തെ ചിത്രം; ‘പ്രകമ്പന’ത്തിന്റെ ടീസർ പുറത്ത്

text_fields
bookmark_border
movie teaser
cancel

കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രം ‘പ്രകമ്പന’ത്തിന്റെ ടീസർ പുറത്ത്. യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പ്രകമ്പനം. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയുടെ റിലീസ് ഈ വർഷം തുടക്കത്തിൽ തന്നെയായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ചിത്രം മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിർമാണത്തിൽ പങ്കാളിയായതെന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ്.എൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്സ് വിവേക് വിശ്വം ഐ. എം, പി. മോൻസി, റിജോഷ്, ദിലോർ, ബ്ലെസ്സി.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിജിത്ത് സുരേഷ്.

ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് പ്രകമ്പനം. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ഈ ചിത്രത്തിൽ ഗണപതിയേയും സാഗർ സൂര്യയെയും കൂടാതെ അമീൻ, കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ശീതൾ ജോസഫ് ആണ് നായിക. പണി എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പന’ത്തിനായുള്ള പ്രതീക്ഷകൾ ഏറെയാണ്.

ചിത്രത്തിന്റെ കഥയും സംവിധായകന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ. ചിത്രത്തിന്റെ സംഗീതം ബിബിൻ അശോക്. പശ്ചാത്തല സംഗീതം ശങ്കർ ശർമ. വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായഗ്രഹണം -ആൽബി ആന്റണി. എഡിറ്റർ -സൂരജ് ഇ.എസ്. ആർട്ട് ഡയറക്ടർ -സുഭാഷ് കരുൺ. ലിറിക്സ് -വിനായക് ശശികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -അംബ്രൂ വർഗീസ്. പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ. ലൈൻ പ്രൊഡ്യൂസർ -അനന്ത നാരായൺ. പ്രൊഡക്ഷൻ മാനേജേഴ്സ് -ശശി പൊതുവാൾ, കമലാക്ഷൻ. സൗണ്ട് ഡിസൈൻ -കിഷൻ മോഹൻ ( സപ്ത). ഫൈനൽ മിക്സ് -എം.ആർ. രാജകൃഷ്ണൻ. ഡി.ഐ -രമേശ് സി.പി. വിഎഫ്എക്സ് -മെറാക്കി. വസ്ത്രാലങ്കാരം -സുജിത്ത് മട്ടന്നൂർ. മേക്കപ്പ് -ജയൻ പൂങ്കുളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsentertainmentActor GanapathiKalabhavan Navas
News Summary - Kalabhavan Navas' last film; Teaser of 'Prakambanam' out
Next Story