ടോവിനൊ ചിത്രം 'കള' ടീസർ പുറത്ത്; സിനിമ ഉടൻ തീയറ്ററുകളിൽ
text_fieldsഅഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ സിനിമകള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ടോവിനൊ തോമസ് ചിത്രമായ 'കള'യുടെ ടീസർ പുറത്തുവിട്ടു. ഒരു മിനിറ്റുള്ള ടീസറിൽ സിനിമയിലെ ധാരാളം കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്. ടോവിനോയുടെ പിറന്നാൾ ദിനത്തിലാണ് ടീസർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ടോവിനോക്ക് പരിക്കേറ്റത് നേരത്തേ വാർത്തയായിരുന്നു.
ലാല്‍, ദിവ്യാ പിള്ള, സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യദു പുഷ്പാകരനും രോഹിത് .വി.എസുമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിവിങ്സ്റ്റണ് മാത്യു. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. ടോവിനോയും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നിവ സാമ്പത്തികമായി വിജയമായിരുന്നില്ലെങ്കിലും വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

