'നീതി നടപ്പാക്കാൻ കാക്കിപ്പട'; ട്രെയിലർ പുറത്ത്
text_fieldsഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'കാക്കിപ്പട'യുടെ ട്രെയിലർ പുറത്ത്. ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, ഹണി റോസ്, ജോണി ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ, തമിഴ് നടൻ കതിർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് കാക്കിപ്പട നിർമ്മിച്ചിരിക്കുന്നത്.
സമകാലിക പശ്ചാത്തലത്തിലാകും കഥ പറയുക എന്നതാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. കേരള സമൂഹത്തെ ആകെ നാണം കെടുത്തിക്കൊണ്ട് വാളയാറിലും ഇടുക്കിയിലുമൊക്കെ സംഭവിച്ചതു പോലെ പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെൺകുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലേക്ക് വെയ്ക്കുന്നത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്രിസ്തുമസ് റിലീസായി ഡിസംബർ 23നാണ് കാക്കിപ്പട തിയറ്ററുകളിൽ എത്തുന്നത്. നിരഞ്ജ് മണിയൻപിള്ള രാജു, സുജിത്ത് ശങ്കർ, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ പുതുമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

