Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

57 വയസുള്ള ഷാരൂഖിന്റെ നായികയായി എത്തുന്നത് പകുതി പ്രായം മാത്രമുളള നടിമാർ; കാരണം വെളിപ്പെടുത്തി കാജോൾ

text_fields
bookmark_border
Kajol  Opens Up Why Shah Rukh Khan And Other  Heros romancing young actresses
cancel

നായകന്മാരെ ആശ്രയിച്ചാണ് അധികം ബോളിവുഡ് ചിത്രങ്ങളും ഒരുങ്ങുന്നത്. ഇപ്പോഴും ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള പല താരങ്ങളുടേയും നായികമാരായി എത്തുന്നത് നടനെക്കാളും പകുതി പ്രായമുളള നടിമാരാണ്. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി കാജോൾ. ഏറ്റവും പുതിയ ചിത്രമായ സലാം വെങ്കിയുടെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ 24 വയസുകാരന്റെ അമ്മയായിട്ടാണ് കാജോൾ അഭിനയിച്ചിരിക്കുന്നത്.

ഒരു സിനിമയെ വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം നായകന്മാരുടെ തലയിലാണ്. അതിനായി അവർ എടുക്കുന്ന പ്രയത്നം വളരെ വലുതാണ്- കാജോൾ പറഞ്ഞു.

സിനിമ എന്നത് ഒരു ബിസിനസാണ്. ബിസിനസിന്റെ അവസാനം നിങ്ങൾ എന്ത് ചെയ്താലും, ആ സിനിമ ഹിറ്റാകാൻ ഓരോ നായകനും എടുക്കുന്ന പ്രയത്നം വളരെ വലുതാണ്. അത് അവരുടെ വലിയ ഉത്തരവാദിത്തമാണ്. കൂടാതെ അവർ ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു- കാജോൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kajol Opens Up Why Shah Rukh Khan And Other Hero's romancing young actresses
Next Story