Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൾ സിനിമയിലേക്ക് വരുമോ; താരപുത്രിയുടെ സിനിമ പ്രവേശനത്തെ കുറിച്ച് കാജോൾ

text_fields
bookmark_border
അമ്മ എന്ന നിലയിൽ മകളെ പിന്തുണക്കുക എന്നത് എന്റെ കടമയാണ്
Kajol Opens Up About Daughter Niyas Bollywood  Debut
cancel

അഭിനേതാക്കളായ മാതാപിതാക്കളുടെ ചുവട് പിടിച്ച് മക്കളും സിനിമയിൽ എത്താറുണ്ട്. ബോളിവുഡിലാണ് ഇത് അധികവും. വളരെ വിരളമായി മാത്രമേ മറ്റൊരു മേഖലയിലേക്ക് ഇവർ പോവുകയുളളൂ.

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ആരാധകരെ നേടിയ താരപുത്രിയാണ് നിസ. താരങ്ങളായ കാജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകളാണ്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും താരപുത്രി സിനിമാ കോളങ്ങളിൽ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നിസയുടെ ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു.

താരപുത്രിയുടെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നിസയുടെ ബോളിവുഡ് പ്രവേശനത്തെ ചുറ്റിപ്പറ്റി വാർത്തകൾ പ്രചരിച്ചിരുന്നു. ഈ ചോദ്യം മാതാപിതാക്കളായ അജയ് ദേവ്ദഗണിന്റേയും കാജോളിന്റേയും അടുത്തും എത്തിയിരുന്നു.

മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചുള്ള മൗനം വെടിഞ്ഞിരിക്കുകയാണ് കാജോൾ. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിനിമയല്ല ഏതു മേഖല തിരഞ്ഞെടുത്താലും മകളെ പിന്തുണക്കുമെന്നാണ് കജോൾ പറയുന്നത്. അമ്മ എന്ന നിലയിൽ മകളെ പിന്തുണക്കുക എന്നത് തന്റെ കടമയാണ്. എന്നാൽ മകളെ സിനിമയിലേക്ക് കൊണ്ടു വരുക എന്നത് തന്റെ ഉത്തരവാദിത്വമല്ല. അവൾക്ക് സന്തോഷമുള്ളത് എന്താണോ അതിനെ പിന്തുണക്കും

മകളെ ബോളിവുഡിലേക്ക് വരാൻ നിർബന്ധിക്കുകയോ സിനിമയിൽ നിന്ന് അകറ്റി നിർത്തുകയോ ചെയ്യില്ല. കാര്യങ്ങൾ സ്വന്തമായി തീരുമാനിക്കാൻ പ്രാപ്തിയുണ്ട്. പതിനെട്ട് വയസായ പെൺകുട്ടിയാണ്- കാജോൾ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story