Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കജോൾ- രേവതി ചിത്രം'സലാം വെങ്കി'; റിലീസിങ് തീയതി പുറത്ത്

text_fields
bookmark_border
'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമാണ് ആദ്യമായി രേവതി സംവിധാനം ചെയ്തത്
Kajol and Revathy’s ‘Salaam Venky’ gets a release date Out
cancel

കജോളിനെ കേന്ദ്രകഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാം വെങ്കി'. ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് പുറത്ത്. ഡിസംബർ 9നാണ് തിയറ്ററുകളിൽ എത്തുന്നത്. കജോളാണ് സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

യഥാർഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സുജാത ശക്തയായ അമ്മ കഥാപാത്രത്തെയാണ് കജോൾ അവതരിപ്പിക്കുന്നത്. പ്രതിസന്ധികളെ ചിരിച്ച് കൊണ്ട് തരണം ചെയ്യുന്ന സുജതയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സമീർ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമാണ് ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ഈ സിനിമക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഫിർ മിലേംഗ' , മുംബൈ കട്ടിംഗ്, കേരള കഫേ എന്നിവയാണ് രേവതി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. 11 വർഷങ്ങൾക്ക് ശേഷമാണ് രേവതി സിനിമ സംവിധാനം ചെയ്യുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kajol and Revathy’s ‘Salaam Venky’s release date Out
Next Story