Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രശസ്ത ഗാനരചയിതാവും...

പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന 'കൈലാസത്തിലെ അതിഥി'; ഉടൻ തിയറ്ററുകളിലേക്ക്

text_fields
bookmark_border
പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന കൈലാസത്തിലെ അതിഥി;  ഉടൻ  തിയറ്ററുകളിലേക്ക്
cancel

ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ അജിത് കുമാർ എം പാലക്കാട്, എൽപി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി. അജയ് ശിവറാം സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും. പ്രശസ്ത ഗാനരചയിതാവും കവിയുമായ കെ ജയകുമാർ ആണ് കഥ,തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രിവ്യൂ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്നു. പ്രശസ്ത കവിയായ ശ്രീ പ്രഭാവർമ്മ ഉൾപ്പെടെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ഡോക്ടർ ഷാനവാസ്, സാബു തിരുവല്ല, അജിത് കുമാർ എം പാലക്കാട്, എ ആർ റഹീം, ബോസ്സ്,ശാരദ പാലത്, ദേവ നന്ദിനി, അക്ഷയ്, രുദ്രാക്ഷ്, നിവിൻ മുരളി,കാർത്തിക് സച്ചിൻ, കൗശൽ, ഇഷാ മുജീബ്, റോസ് എന്നി ബാലതാരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജി വാവച്ചൻ. സംഗീത സംവിധാനം വിജയ്ചമ്പത്ത്. എഡിറ്റിംഗ് ബിബിൻ വിശ്വൽ ഡോൻസ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീജിത്ത് സൈമൺ. വസ്ത്രാലങ്കാരം ദേവൻ കുമാരപുരം. മേക്കപ്പ് ബിനു കരുമം. ആർട്ട്‌ ഡയറക്ടർ സജിത്ത് ആനയറ. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ് . ഗായകർ മാതംഗി അജിത് കുമാർ, ഋതുരാജ്.സ്റ്റിൽസ് സമ്പത്ത് നാരായണൻ. അസിസ്റ്റന്റ് ഡയറക്ടർ അഭിഷേക് ശശികുമാർ. പി ആർഒ എം കെ ഷെജിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kailasathile adithi
News Summary - kailasathile adithi Movie Released soon
Next Story