ദുബൈ ആകാശത്തിന്‍റെ 'മാജിക് ഫ്രെയി'മിൽ തെളിഞ്ഞു- 'കടുവ'
text_fieldsദുബൈ മലയാള സിനിമയുടെ അഭിമാനം ആകാശത്തോളം ഉയർന്ന നിമിഷമായിരുന്നു അത്. ദുബൈയുടെ രാജവീഥിയായ ശൈഖ് സായിദ് റോഡിൻ്റെ ഓരത്ത് ഇന്ത്യൻ സിനിമയിലെ നക്ഷത്രങ്ങളായ പൃഥ്വിരാജിനെയും വിവേക് ഒബ്റോയിയെയും സാക്ഷിയാക്കി ആകാശത്ത് ഡ്രോണുകൾ ആ വരവറിയിച്ചു. പൃഥ്വിരാജ് നായകനായ 'കടുവ'യുടെ ... '
കടുവ' സിനിമയുടെ റിലീസിന് മുന്നോടിയായിട്ടായിരുന്നു ദുബൈ ആകാശത്തെ ഡ്രോൺ പ്രദർശനം. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ പ്രൊമോഷൻ ഇത്തരത്തിൽ നടക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് പൃഥ്വിരാജിൻ്റെ രേഖാചിത്രവും ആകാശത്ത് വരച്ചു. തൻ്റെ സിനിമയുടെ പേരും രൂപവും തെളിഞ്ഞു എന്നതിനേക്കാൾ ദുബൈ ആകാശത്ത് മലയാളം അക്ഷരങ്ങൾ തെളിഞ്ഞു വന്നതിലാണ് താൻ അഭിമാനിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.
നിയമപ്രശ്‌നം ഉള്ളത് കൊണ്ടാണ് 'കടുവ'യുടെ'യുടെ റിലീസ് വൈകുന്നതെന്നും പൃഥ്വി വ്യക്തമാക്കി. 'രണ്ടുകോടതികളിൽ നിന്ന് സിനിമക്ക് അനുകൂല വിധി ലഭിച്ചിരുന്നു. അതനുസരിച്ച് റിലീസിനായി സെൻസർ ബോർഡിനെ സമീപിച്ചെങ്കിലും നിയമവ്യവഹാരം നേരിടുന്ന സിനിമകൾ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. റിലീസിനുള്ള അപേക്ഷ നൽകി കഴിഞ്ഞാണ് സെൻസർ ബോർഡിൽ നിന്ന് ഇക്കാര്യമറിയുന്നത്. സെൻസർ ബോർഡിന്റെ അത്തരം ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുള്ളതിനാലാണ് റിലീസ് വൈകിയത് ' - പൃഥ്വി പറഞ്ഞു.
ജൂലൈ ഏഴിനാണ് 'കടുവ'യുടെ റിലീസ്. സിനിമയിലെ നായിക സംയുക്ത മേനോൻ, നിർമാതാവ് ലിസ്റ്റൻ സ്റ്റീഫൻ, ഫാർസ് ഫിലിംസിൻ്റെ ഉടമ അഹമ്മദ് ഗുൽഷൻ എന്നിവരും സന്നിഹിതരായിരുന്നു.