Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കഠിന കഠോരമീ അണ്ഡകടാഹം’ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
മെയ് 19 മുതൽ ചിത്രം ഒ.ടി.ടിയിലെത്തും
Kadina Kadoramee Andakadaham OTT
cancel

നവാഗതനായ മുഹാഷിൻ സംവിധാനം ചെയ്ത സിനിമയായ ‘കഠിന കഠോരമീ അണ്ഡകടാഹം’ഒ.ടി.ടിയിലേക്ക്. ബേസിൽ ജോസഫ് പ്രധാനവേഷത്തിൽ അഭിനയിച്ച സിനിമ ഏപ്രിൽ 21നാണ് റിലീസായത്. മെയ് 19 മുതൽ ചിത്രം ഒ.ടി.ടിയിലെത്തും. സോണി ലീവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ബച്ചു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ബഷീറുദ്ദീൻ (ബേസിൽ ജോസഫ്) വലിയ ബിസിനസ്സ് സ്വപ്നങ്ങളുള്ള ഒരു യുവാവാണ്. എത്രയോ വർഷമായി പ്രവാസ ജീവിതം നയിക്കുന്ന കമറുദ്ദീൻ്റെ മകൻ. മകന് ഗൾഫിലൊരു ജോലി നേടി കൊടുക്കാൻ കമറുദ്ദീൻ ശ്രമിക്കുന്നുണ്ടെങ്കിലും ബച്ചുവിന് പ്രവാസജീവിതത്തിലേക്ക് പോവാൻ താൽപ്പര്യമില്ല. ഇതാണ് സിനിമയുടെ ഇതിവൃത്തം.

പാർവതി ആർ കൃഷ്ണൻ, ശ്രീജ രവി, ഷിബില ഫറ, ബിനു പപ്പു, ഇന്ദ്രൻസ് എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kadina Kadoramee Andakadaham OTT
Next Story