Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകടമറ്റത്ത് കത്തനാരായി...

കടമറ്റത്ത് കത്തനാരായി ബാബു ആന്‍റണി; ചിത്രമൊരുങ്ങുന്നത് ത്രീഡിയിൽ

text_fields
bookmark_border
Kadamattathu Kathanar, new malayalam 3D movie, Babu Antony
cancel

എ.വി പ്രൊഡക്ഷൻസിെൻറ ബാനറിൽ ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'കടമറ്റത്ത് കത്തനാർ' എന്ന ത്രീഡി ചിത്രം ഒരുങ്ങുന്നു. ബാബു ആന്‍റണിയാണ് കത്തനാരി വേഷമിടുന്നത്. ഒപ്പം ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്‍റെ ജീവിതത്തിന്‍റെ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ.

2011ൽ പുറത്തിറങ്ങിയ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷനു ശേഷം ടി. എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രമാണിത്. തികച്ചും വ്യത്യസ്ത രീതിയിൽ ഒരുക്കുന്ന ഹൊറർ, ഫാന്‍റസി ചിത്രം, ത്രീഡിയുടെ പുത്തൻ സാങ്കേതിക ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു.

നിർമ്മാണം - എബ്രഹാം വർഗ്ഗീസ്, ഛായാഗ്രഹണം - യു.കെ സെന്തിൽകുമാർ, രചന - ഷാജി നെടുങ്കല്ലേൽ, പ്രദീപ് ജി നായർ, എഡിറ്റിംഗ് - കപിൽ കൃഷ്ണ, റീ- റെക്കോർഡിംഗ് -എസ്. പി വെങ്കിടേഷ്, കോ-ഡയറക്ടർ - ടി.എസ് സജി, സപ്പോർട്ടിംഗ് ഡയറക്ടർ - ബിജു കെ , ചമയം - പട്ടണം റഷീദ്, കല- ബോബൻ, കോസ്റ്റ്യുംസ് - നാഗരാജൻ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ അരോമ , പ്രോജക്ട് കോ - ഓർഡിനേറ്റർ - റ്റി എസ് രാജു , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനർ - ജീമോൻ പുല്ലേലി , പി ആർ ഒ - വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babu AntonyKadamattathu Kathanarmalayalam 3D movie
News Summary - Kadamattathu Kathanar, new malayalam 3D movie, Babu Antony
Next Story