'കടല് പറഞ്ഞ കഥ' ജൂലൈ 28ന് ഒ.ടി.ടി യിൽ...
text_fieldsപുതുമുഖ താരങ്ങളെ അണിനിരത്തി സംവിധായകന്‍ സൈനു ചാവക്കാട് ഒരുക്കിയ ചിത്രം 'കടല് പറഞ്ഞ കഥ' JetTV ഒ ടി ടി പ്ലാറ്റ്ഫോമിൽ ജൂലൈ 28ന് റിലീസ് ചെയ്യും. ചാവക്കാടും പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളുകളിലായി പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ആന്‍സണ്‍ ആന്‍റണിയാണ്.
കേരളത്തിലെ ഒരു തീരപ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ഏറെ സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. തന്റെ ജീവിതയാത്രയിൽ നേരിടുന്ന പ്രതിസന്ധികളിൽ, അതിനെതിരെ പോരാടുന്ന ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് 'കടല് പറഞ്ഞ കഥ' യുടെ ഇതിവൃത്തമെന്ന് സംവിധായകൻ സൈനു ചാവക്കാട് പറഞ്ഞു.
വിലക്കുകളെ സ്വന്തം ജീവിതം കൊണ്ട് അതിജീവിക്കുന്ന ഒരു സ്ത്രീയുടെ ശക്തമായ സാന്നിധ്യവും ഈ ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്തുകൊണ്ടും ഒരു സ്ത്രീപക്ഷ സിനിമയെന്ന് തുറന്നു സമ്മതിക്കാനാവുന്നതാണ് ചിത്രത്തിന്‍റെ കഥാസാരം.
സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമ സോഷ്യല്‍ പൊളിറ്റിക്സ് തന്നെയാണ് ചര്‍ച്ച ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് സുനില്‍ അരവിന്ദ് പറഞ്ഞു. ആരെയെങ്കിലും മുറിവേല്‍പ്പിക്കാനോ വിഷമത്തിലാക്കാനോ ഞങ്ങള്‍ തയ്യാറല്ല. പക്ഷേ അതീവ ഗൗരവമായ സാമൂഹ്യ വിഷയമാണ് 'കടല് പറഞ്ഞ കഥ' പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് നിര്‍മ്മാതാവ് അഭിപ്രായപ്പെട്ടു.
നമുക്ക് ചുറ്റും നടക്കുന്ന ജീവിത സാഹചര്യങ്ങളെ അപ്പാടെ ഒപ്പിയെടുത്തുകൊണ്ടാണ് ചിത്രത്തിന്‍റെ കഥ പറഞ്ഞുപോകുന്നതെന്ന് തിരക്കഥാകൃത്ത് ആന്‍സണ്‍ ആന്‍റണിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.