വിജയ് സേതുപതി ചിത്രം'കടൈസി വ്യവസായി' താരം കാസമ്മാൾ മകന്റെ അടിയേറ്റ് മരിച്ചു
text_fieldsചെന്നൈ: ദേശീയ അവാർഡ് നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയിലൂടെ പ്രശസ്തയായ തമിഴ് താരം കാസമ്മാൾ (71) മകന്റെ മർദനമേറ്റു മരിച്ചു. സംഭവത്തിൽ മകൻ പി.നാമക്കൊടി(52)യെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസിലംപട്ടിക്ക് സമീപം ആനയൂരിലാണ് സംഭവം.
ഭാര്യയുമായി പിണങ്ങി ജീവിക്കുന്ന നാമക്കൊടി മാതാപിതാക്കളായ കാസമ്മാളിനും ബാലസാമിക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. മദ്യം വാങ്ങാനായുള്ള പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഇയാൾ അമ്മയുടെ തലക്കടിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെ ഇവർ മരിച്ചതായി പൊലീസ് പറഞ്ഞു. കാസമ്മാളിനും ഭർത്താവ് ബാലസാമിക്കും നാമക്കൊടിയെ കൂടാതെ മൂന്നു മക്കളുണ്ട്.
2021ൽ പുറത്തിറങ്ങിയ 'കടൈസി വ്യവസായി'യിൽ ചിത്രത്തിൽ വിജയ് സേതുപതിയുടെ അമ്മായിയായിട്ടാണ് കാസമ്മാൾ അഭിനയിച്ചത്.2021ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിജയ് സേതുപതിയും 85 വയസ്സുകാരനായ നല്ലണ്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

