Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'കാലനോടിച്ചാലും ഈ...

'കാലനോടിച്ചാലും ഈ വഴിക്ക്​ വന്നുപോകരുത്​...'; സുരേഷ് ഗോപി ചിത്രം 'കാവലി'​െൻറ ട്രെയ്‌ലറെത്തി

text_fields
bookmark_border
കാലനോടിച്ചാലും ഈ വഴിക്ക്​ വന്നുപോകരുത്​...; സുരേഷ് ഗോപി ചിത്രം കാവലി​െൻറ ട്രെയ്‌ലറെത്തി
cancel

കൊച്ചി: ഗുഡ്‌വില്‍ എൻറർടെയിൻമെൻറ്​സി​െൻറ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം കാവലി​െൻറ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജിപണിക്കര്‍ ആണ്. സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചല്‍ ഡേവിഡ്, ഇവാന്‍ അനില്‍, സാദിഖ്, കിച്ചു ടെല്ലസ്, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

ഇതിന് പുറമേ രാജേഷ് ശര്‍മ്മ, ബേബി പാര്‍വതി, അമാന്‍ പണിക്കര്‍, കണ്ണന്‍ രാജന്‍ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ല്‍സന്‍, ശാന്തകുമാരി, അഞ്ജലി നായര്‍, അംബിക മോഹന്‍, അനിത നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഖില്‍ എസ് പ്രവീണാണ് ചിത്രത്തി​െൻറ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.

മേക്കപ്പ് പ്രദീപ് രംഗന്‍, ആര്‍ട് ദിലീപ് നാഥ്, വസ്ത്രധാരണം നിസാര്‍ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി, ഓഡിയോഗ്രഫി രാജകൃഷ്ണന്‍ എം ആർ. പ്രൊഡക്ഷന്‍ കൺട്രോളർ സഞ്ജയ് പടിയൂർ. ചീഫ് അസോസിയേറ്റ് സനൽ വി ദേവന്‍, സ്യമന്തക് പ്രദീപ്,സൗണ്ട് ഡിസൈന്‍ അരുണ്‍ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പൗലോസ് കുറുമറ്റം . പ്രൊഡക്ഷൻ മാനേജർ വിനു കൃഷ്ണൻ, അഭിലാഷ് പൈങ്ങോട്, ജിനു, മിഥുൻ കൊടുങ്ങലൂർ,സഹ സംവിധായകന്‍ രഞ്ജിത്ത് മോഹന്‍ സ്റ്റില്‍സ് മോഹന്‍ സുരഭി, ഡിസൈന്‍ ഓള്‍ഡ് മോങ്ക്, പി.ആര്‍.ഒ. എ.എസ് ദിനേശ്, അതിര ദില്‍ജിത്ത്, മഞ്ജു ഗോപിനാഥ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nithin Renji Panickeractor suresh gopiKaaval Official Trailer
News Summary - Kaaval Official Trailer Suresh Gopi Nithin Renji Panicker
Next Story