Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'റൗഡി സംഘം' വീണ്ടും; 'കാതുവാക്കിലെ രണ്ടു കാതലിലെ' പുതിയ ഗാനം പുറത്തുവിട്ടു

text_fields
bookmark_border
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവും
Kaathuvaakula Rendu Kaadhal VijaySethupathi, Nayanthara, Anirudh, VigneshShivan
cancel

വിഘ്‌നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്ത്​ വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന തമിഴ്​ ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു. 'നാന്‍ പിഴൈ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്​ വിഘ്‌നേശ് ശിവന്‍ തന്നെയാണ്. അനിരുദ്ധ് രവിചന്ദ്രന്റെ ഈണത്തില്‍ സാക്ഷ തിരുപതിയും രവി.ജിയുമാണ് ഗാനം ആലപിച്ചത്.


റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണിയുടെ റോളിലും സാമന്ത ഖദീജ എന്ന കഥാപാത്രവുമായെത്തുന്ന ചിത്രം ട്രയാങ്കിൾ ലൗ സ്റ്റോറിയാണ്​. ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.


കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kaathuvaakula Rendu Kaadhal, VijaySethupathi, Nayanthara team againe
Next Story