Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബാഡ്​മിൻറൺ താരം ജ്വാല...

ബാഡ്​മിൻറൺ താരം ജ്വാല ഗുട്ടയും തമിഴ്​നടൻ വിഷ്​ണു വിശാലും വിവാഹിതരാകുന്നു

text_fields
bookmark_border
ബാഡ്​മിൻറൺ താരം ജ്വാല ഗുട്ടയും തമിഴ്​നടൻ വിഷ്​ണു വിശാലും വിവാഹിതരാകുന്നു
cancel

ചെന്നൈ: ഇന്ത്യന്‍ ബാഡ്മിൻറണ്‍ താരം ജ്വാല ഗുട്ടയും തമിഴ്​നടനും നിർമാതാവുമായ വിഷ്​ണു വിശാലും വിവാഹിതരാകുന്നു. ജ്വാല ഗുട്ടയാണ്​ ഔദ്യോഗികമായി ത​െൻറ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്​. വിഷ്ണു അണിയിച്ച മോതിരത്തിൻെറ ചിത്രം ഉള്‍പ്പെടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ജ്വാല ത​െൻറ വിവാഹ നിശ്ചയ വാർത്ത ആരാധകരുമായി പങ്കുവെച്ചത്.

സെപ്റ്റംബര്‍ ഏഴിന്​ 37ാം ജന്മദിനമാഘോഷിച്ച ജ്വാല, സർപ്രൈസായി വിഷ്ണു മോതിരം അണിയിച്ചുവെന്ന്​ ട്വിറ്ററിലൂടെ അറിയിച്ചു. ജ്വാലക്ക്​ ജന്മദിനാശംസകൾ നേർന്ന വിഷ്​ണു ജീവിതത്തിലെ പുതിയ തുടക്കമാണിതെന്നും എല്ലാവരുടെയും സ്​നേഹവും അനുഗ്രഹവും ഉണ്ടാകണമെന്നും ട്വിറ്ററിൽ കു​റിച്ചു. വിഷ്​ണുവി​െൻറ ട്വീറ്റ്​ ജ്വാല ഗുട്ട റീട്വീറ്റ്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​. വിഷ്ണുവി​െൻറ രണ്ടാം വിവാഹമാണിത്.

രാക്ഷസന്‍ സിനിമയിലൂടെയാണ് വിഷ്ണു ജനപ്രിയനായത്​. രാക്ഷസൻ സിനിമ വിജയകരമായി മുന്നേറുന്നതിനിടെ വിഷ്ണുവിൻെറ വിവാഹമോചന വാര്‍ത്തയെത്തി. ആദ്യ വിവാഹത്തില്‍ വിഷ്ണുവിന് ഒരു മകനുണ്ട്.

നേരത്തെ ഒരു അഭിമുഖത്തില്‍ ജ്വാലയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിനോട് വിഷ്ണു പ്രതികരിച്ചിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ഒരുപാട് സമയം ഒരുമിച്ച് ചെലവിടാറുണ്ടെന്നും പരസ്പരം ഇഷ്ടമാണെന്നും വിഷ്ണു തുറന്നുപറഞ്ഞിരുന്നു.

കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ജ്വാല 2017ലാണ് അവസാനമായി മത്സരിച്ചത്. . 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം,2010ലും 2014ലും സ്വര്‍ണ്ണവും വെള്ളിയും നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonweddingJwala GuttaEngagementActor Vishnu Vishal
Next Story