Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാൻവി കപൂറും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന ദേവര; പുതിയ അപ്ഡേറ്റ്

text_fields
bookmark_border
Junior Ntr  Movie devara New Upadate
cancel

കൊരട്ടല ശിവയുടെ ജൂനിയർ എൻ.ടി.ആർ ചിത്രം ദേവര പാര്‍ട്ട്‌ 1 എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആഗസ്റ്റ്‌ അഞ്ചിന് പുറത്തിറങ്ങും എന്നാണ് പുതിയ അപ്ഡേറ്റ് വഴി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഒരു റൊമാന്റിക്‌ ഗാനമായിരിക്കും ഇതെന്നാണ് ഗാനത്തിന്റെ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനം പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

ബിഗ് ബജറ്റ് ചിത്രമായ ദേവര രണ്ടു ഭാഗങ്ങളായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27-നാണ് ചിത്രം തിറ്ററുകളിലെത്തുക.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Junior Ntr Movie devara New Upadate
Next Story