Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവ് അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് ജൂനിയർ ചിരു

text_fields
bookmark_border
ജൂനിയര്‍ സിയെ മടിയിലിരുത്തി അവന്‍റെ വിരലുകൾ കൊണ്ട് ഫോണില്‍ പ്ലേ ബട്ടൺ അമർത്തിയാണ് മേഘ്ന ട്രെയിലർ പുറത്തുവിട്ടത്
junior chiru
cancel

മലയാളികളുടെ പ്രിയപ്പെട്ട നടിയായ മേഘ്ന രാജിന്‍റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്‍ജീവി സര്‍ജയുടെ അകാലത്തിലുള്ള മരണം മലയാളികളെയും ദുഖിപ്പിച്ചിരുന്നു. ഭാര്യ മേഘ്ന രാജ് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ്, ചിരഞ്ജീവി സർജ മരിച്ചത്. അന്നുമുതൽ മേഘനയുടേയും മകന്‍റേയും ജീവിതത്തിലെ ഓരോ നിമിഷങ്ങളും താൽപര്യത്തോടെയാണ് ഇരുവരുടേയും ആരാധകർ ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ ചിരഞ്‍ജീവി സര്‍ജ നായകനാകുന്ന രാജമാര്‍ത്താണ്ഡ എന്ന സിനിമയുടെ ട്രെയിലര്‍ മകൻ ജൂനിയര്‍ ചീരു പുറത്തുവിട്ടിരിക്കുന്നു. ജൂനിയര്‍ സിയെ മടിയിലിരുത്തി അവന്‍റെ വിരലുകൾ കൊണ്ട് ഫോണില്‍ പ്ലേ ബട്ടൺ അമർത്തിയാണ് മേഘ്ന ട്രെയിലർ പുറത്തുവിട്ടത്.

കെ രാമനാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. കെ രാമനാരായണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അര്‍ജുൻ ജന്യയാണ് സംഗീത സംവിധായകൻ.

ഈ അടുത്ത കാലത്താണ് ചിന്‍റു എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ജൂനിയര്‍ ചീരുവിനെ മേഘ്ന ആരാധകരെ കാണിച്ചത്. പിന്നാലെ അച്ഛന്‍ അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ജൂനിയര്‍ ചീരു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Junior Chiru has released the trailer of the movie in which his father last acted
Next Story