Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജനശതാബ്ദി എക്സ്പ്രസ്സ്...

ജനശതാബ്ദി എക്സ്പ്രസ്സ് ഓടുന്നു! പ്രളയത്തിലെ നനഞ്ഞ ഓർമ്മകളും പേറി; '2018 എവിരി ഒൺ ഈസ് എ സ്റ്റോറി

text_fields
bookmark_border
ജനശതാബ്ദി എക്സ്പ്രസ്സ് ഓടുന്നു! പ്രളയത്തിലെ നനഞ്ഞ ഓർമ്മകളും പേറി; 2018 എവിരി ഒൺ ഈസ് എ സ്റ്റോറി
cancel

കേരളക്കരയാകെ ഭീതിയിലാഴ്ത്തിയ 2018 ന്‍റെ നനഞ്ഞ ഓർമ്മകളും പേറി ജനശതാബ്ദി എക്സ്പ്രസ്സ് ഓടി തുടങ്ങി. മലയാളികൾ ഏറെ നാളായി കാത്തിരുന്ന ചിത്രമായ '2018 എവിരി ഒൺ ഈസ് എ സ്റ്റോറി' മെയ് അഞ്ച് മുതൽ പ്രദർശനത്തിനെത്തുമ്പോൾ വ്യത്യസ്തമായ പ്രൊമോഷൻ രീതിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ജനശതാബ്ദി എക്സ്പ്രസ്സിൽ '2018' ന്‍റെ പോസ്റ്ററുകൾ പതിച്ചാണ് പ്രൊമോഷൻ നടത്തുന്നത്.

നഷ്ടങ്ങളുടെയും, വേധനകളുടെയും അതിലുപരി മലയാളിയുടെ ധൈര്യത്തിന്റെയും കഥ പറയുന്ന ജൂഡ് ആന്തണി ചിത്രം മെയ് അഞ്ച് മുതൽ പ്രദർശനത്തിനെത്തും. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം 'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jude anthony2018 movie
News Summary - jude anthony, 2018
Next Story