Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജോയ് മുഖർജി...

ജോയ് മുഖർജി പ്രൊഡക്ഷൻസും റോയൽ സിനിമാസും ഒന്നിക്കുന്നു

text_fields
bookmark_border
ജോയ് മുഖർജി പ്രൊഡക്ഷൻസും റോയൽ സിനിമാസും ഒന്നിക്കുന്നു
cancel
Listen to this Article

ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ജോയ് മുഖർജി പ്രൊഡക്ഷൻസും മലയാളത്തിലെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ റോയൽ സിനിമാസും ചേർന്ന് മലയാളത്തിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നു.

മാസ്റ്റർപീസ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് ചലച്ചിത്ര രംഗത്ത് ചുവടുറപ്പിച്ച എഴുത്തുകാരനും പ്രവാസിയുമായ സി.എച്ച് മുഹമ്മദ് വടകരയുടെ റോയൽ സിനിമാസും ബോളിവുഡ് നടൻ ജോയ് മുഖർജിയുടെ മകനും നടനും സംവിധായകനും നിർമ്മാതാവുമായ സുജോയ് മുഖർജിയുടെ ചലച്ചിത്ര കമ്പനിയായ ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ് മലയാളത്തിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നത്.റോയൽ സിനിമാസും ജോയ് മുഖർജി കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രമായ പവർസ്റ്റാറിൻ്റെ സ്വിച്ച് ഓൺ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ നടന്നു.

ബാബു ആൻ്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന പവർ സ്റ്റാർ സംവിധാനം ചെയ്യുന്നത് ഉമർ ലുലുവാണ്.പവർസ്റ്റാറിനുശേഷം ആക്ഷന് പ്രാധാന്യം നൽകുന്ന അജയ് വാസുദേവിൻ്റെ മാസ് ചിത്രവും ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രവും മുരളി എടത്തൊടിയുടെ ഭരതേട്ടൻ്റെ മെഹ്ഫിലുമാണ് ഈ വർഷം മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങളെന്ന് നിർമ്മാതാക്കളായ സി.എച്ച് മുഹമ്മദ് വടകരയും സുജോയ് മുഖർജിയും അറിയിച്ചു.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ ഇതര ഭാഷകളിലെ താരങ്ങളെക്കൂടി ഈ ചിത്രങ്ങളിൽ ഉൾപ്പെടുത്തുമെന്നും മൂന്ന് ചിത്രങ്ങളുടേയും ഒരുക്കങ്ങൾ ആരംഭിച്ചതായും നിർമ്മാതാക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam cinema
News Summary - Joy Mukherjee Productions and Royal Cinemas are teaming up
Next Story