Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പനച്ചേൽ തറവാടിന്‍റെ തകർച്ചക്ക്​ കാരണം ബിൻസി; എന്‍റെ അനിയൻ പാവമാണ്​ -ജോമോൻ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'പനച്ചേൽ തറവാടിന്‍റെ...

'പനച്ചേൽ തറവാടിന്‍റെ തകർച്ചക്ക്​ കാരണം ബിൻസി'; എന്‍റെ അനിയൻ പാവമാണ്​ -ജോമോൻ

text_fields
bookmark_border

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത്​ ആമസോൺ പ്രൈമിൽ റിലീസായ ജോജി എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുകയാണ്​. ഫഹദിന്‍റെയും ബാബുരാജിന്‍റെയും പ്രകടനങ്ങളെ വാതോരാതെയാണ്​ ​പ്രേക്ഷകർ പുകഴ്​ത്തുന്നത്​. ചിത്രത്തിലെ കഥാപാത്രങ്ങളെ ഓരോന്നായി ചിലർ പഠനത്തിന്​ വിധേയമാക്കുന്നുണ്ട്​. അത്തരത്തിൽ സിനിമയിലെ ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ബാബുരാജിന്‍റെ വ്യത്യസ്തമായൊരു കുറിപ്പാണ് ഇപ്പോൾ നെറ്റിസൺസ്​ ഏറ്റെടുത്തിരിക്കുന്നത​്​.

പനച്ചേല്‍ തറവാടിന്‍റെ തകർച്ചക്ക് കാരണം ഉണ്ണിമായ അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രമാണെന്നാണ്​ ബാബുരാജ് പറയുന്നത്. ഫഹദിനും ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്‍റെ കുറിപ്പ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചത്. ശ്യാം പുഷ്കരൻ ആണ് ജോജിയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

ബാബുരാജിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​

ബിൻസി ...പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ. വളരെ ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ് .ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ്‌ ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി ....സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി .എന്റെ അനിയൻ പാവമാണ് , മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ...

ബിൻസി ...പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ ,വളരെ...

Posted by Baburaj on Wednesday, 14 April 2021


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fahadh Faasilbaburajjoji movie
News Summary - jomon from joji movie writes facebook post against bincy
Next Story