പാതി മറഞ്ഞ മുഖം, മുന്നിൽ കുരിശ്... ജോജുവിന്‍റെ 'വരവി'ന്‍റെ ഫസ്റ്റ് ലുക്ക്
text_fieldsജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജോജുവിൻ്റെ ജന്മദിനമായ ഒക്ടോബർ 22ന് ബർത്ത്ഡേ ഗിഫ്റ്റ് ആയിട്ടാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ഭാർഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. ജോമി ജോസഫ് പുളിങ്കുന്നാണ് കോ പ്രൊഡ്യൂസർ. പൂർണമായും ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
മധ്യതിരുവതാം കൂറിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്‍റെ അവതരണം. വ്യത്യസ്ത ആക്‌ഷൻ കോറിയോഗ്രാഫേഴ്സിനോടൊപ്പം അരഡസൻ മികച്ച ആക്ഷനുകളാണ് ചിത്രത്തിനു വേണ്ടി ഒരുക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ചിട്ടുള്ള എ.കെ. സാജനാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. വൻ മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെ വലിയൊരു നിരതന്നെ അണിനിരക്കുന്നു.
മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി, അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം - എസ്. ശരവണൻ. എഡിറ്റിങ്- ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്. സ്റ്റിൽസ് - ഹരി തിരുമല. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. മൂന്നാർ മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി, കോട്ടയം, പാലാ, മുണ്ടക്കയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

