Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോജു ജോർജി​െൻറ ആക്ഷൻ ചിത്രം 'കൾട്ട്‌', ഒഫീഷ്യൽ ടൈറ്റിൽ പോസ്​റ്റർ പുറത്തിറങ്ങി

text_fields
bookmark_border
മലയാളം തമിഴ്‌ ഭാഷകളിലായി സൻഫീർ. കെ സംവിധാനം ചെയ്യും
joju george starring multi lingual action drama movie cult title poster released
cancel

ജോജു ജോർജ്ജിനെ നായകനാക്കി മലയാളം തമിഴ്‌ ഭാഷകളിലായി സൻഫീർ. കെ സംവിധാനം ചെയ്യുന്ന 'കൾട്ട്‌' ഒഫീഷ്യൽ ടൈറ്റിൽ പോസ്​റ്റർ പുറത്തിറക്കി. നടനും സംവിധായകനുമായ മിഷ്​കിൻ, 'സര്‍പട്ട പരമ്പരൈ' യിലെ ഡാൻസിങ്​ റോസ്‌ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീർ, സഞ്ജന നടരാജൻ, അനന്യ രാമപ്രസാദ്‌, മൂന്നാർ രമേശ്‌, രാക്ഷസൻ, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്​തനായ തമിഴ്‌ തുടങ്ങിയവരും അഭിനയിക്കുന്നു.


സൂപ്പർ സുബ്ബരാ​െൻറ മകൻ ദിനേശാണ് കൾട്ടി​െൻറ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ജഗമേ തന്തിരം, പറവ, ഈട, സർവം താളമയം എന്നീ ചിത്രങ്ങളുടെ സ്റ്റണ്ട് ഡയറക്​ടറായിരുന്നു ദിനേശ്. അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. രചന: സഫര്‍ സനല്‍, രമേഷ് ഗിരിജ.‌ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. പോസ്റ്റർ ഡിസൈൻസ്‌: അമൽ ജോസ്‌, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്‌.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - joju george starring multi lingual action drama movie cult title poster released
Next Story