ജോജു ജോർജ് - ഷാജി കൈലാസ് കൂട്ടുകെട്ടിൽ മാസ്സ് ആക്ഷൻ ബിഗ് ബഡ്ജറ്റ് ചിത്രം 'വരവ്' തിയറ്ററുകളിലേക്ക്
text_fieldsമലയാള സിനിമയുടെ മാസ്സ് ചരിത്രത്തിൽ പുതിയ അധ്യായമെഴുതാൻ ജോജു ജോർജും ഷാജി കൈലാസും ആദ്യമായി ഒന്നിക്കുന്ന 'വരവ്' ജൂലൈ 16ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്. ശ്രീ ഗോകുലം മൂവീസാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇന്ത്യയൊട്ടാകെ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസിന്റെ മാസ്സ് മേക്കിങും ജോജു ജോർജിന്റെ കരുത്തുറ്റ പ്രകടനവും ഒത്തുചേരുമ്പോൾ, ചിത്രം തിയറ്ററുകളിൽ വലിയൊരു ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
ഹൈറേഞ്ചിന്റെ വിസ്മയകരമായ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ തീപ്പൊരി ആക്ഷനും, കൈയടി നേടുന്ന മാസ്സ് ഡയലോഗുകളും, കുടുംബ വികാരങ്ങളും ഒരുമിക്കുന്ന ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. എ.കെ. സാജന്റെ കരുത്തുറ്റ തിരക്കഥയും, യുവതലമുറയുടെ ഇഷ്ട സംഗീത സംവിധായകൻ സാം സി.എസിന്റെ മാസ്സ് സംഗീതവും ചിത്രത്തിന് കൂടുതൽ കരുത്ത് പകരുന്നു. ഇതൊരു ആക്ഷൻ ത്രില്ലർ മാത്രമല്ല, കുടുംബവും പ്രതികാരവും അതിജീവനവും ചേർന്ന ഒരു പക്കാ തിയറ്റർ എക്സ്പീരിയൻസ് കൂടിയായിരിക്കും. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.
ജോജുവിനൊപ്പം അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സുകന്യ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഇന്ത്യയിലുടനീളം തിയറ്ററുകളിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് :ജോമി ജോസഫ് പുളിങ്കുന്ന് ,രാഹുൽ റെജി, ഛായാഗ്രഹണം: എസ്. ശരവണൻ, സംഗീതം: സാം സി.എസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പി ആർ ഓ മഞ്ജു ഗോപിനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

