നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രം അദൃശ്യത്തിെൻറ ചിത്രീകരണം പൂർത്തിയായി. ജുവിസ് പ്രൊഡക്ഷൻസ്, യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് അദൃശ്യം നിർമിക്കുന്നത്. നൂറുദിവസത്തിലധികം ചിത്രീകരണം നീണ്ടുനിന്ന ഈ ദ്വിഭാഷാ ചിത്രത്തിെൻറ ഭൂരിഭാഗവും ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂർത്തീകരിച്ചത്.
ജോജു ജോർജ് , നരേൻ, ഷറഫുദ്ദീൻ, പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കും. സിനിമയുടെ ഫസ്റ്റ് ലുക് ടൈറ്റിൽ പോസ്റ്റർ ഇതിനകം പുറത്തിറക്കിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മലയാളം, തമിഴ് ഭാഷകളിൽ ചിത്രീകരണം പൂർത്തിയാക്കുക ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് സംവിധായകൻ സാക് ഹാരിസ് പറഞ്ഞു. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈനുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.
പാക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസൻറ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.