Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാണ് നായകന്‍, ആരാണ് വില്ലന്‍?; സസ്പെൻസ് നിറച്ച് 'അദൃശ്യം' ടീസര്‍

text_fields
bookmark_border
ആരാണ് നായകന്‍, ആരാണ് വില്ലന്‍?; സസ്പെൻസ് നിറച്ച് അദൃശ്യം ടീസര്‍
cancel

കൊച്ചി: മലയാളം-തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രം 'അദൃശ്യ'ത്തി​ന്‍റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ആരാണ് നായകൻ ആരാണ് വില്ലന്‍ എന്ന് സൂചന നല്‍കാതെയാണ് ത്രില്ലിങ് ടീസര്‍ എത്തിയിരിക്കുന്നത്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിർമിക്കുന്നത്.

കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദ്ദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ചു കൊണ്ട് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം.

തമിഴില്‍ 'യുക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്‍റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആര്‍.ഒ-ആതിര ദില്‍ജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joju George, Narain, Pavithra Lakshmi Starring Thriller Adrishyam Teaser out
Next Story