Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ് ആക്ഷൻ രംഗങ്ങളുമായി ജോജുവിന്റെ 'പണി'; ട്രെയിലർ

text_fields
bookmark_border
മാസ് ആക്ഷൻ രംഗങ്ങളുമായി ജോജുവിന്റെ പണി; ട്രെയിലർ
cancel

മാസ് ആക്ഷൻ രംഗങ്ങളുമായി ജോജുവിന്റെ 'പണി';ട്രെയിലർടന്‍ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ജോജു ആദ്യമായി രചനയും നിര്‍വഹിച്ച ചിത്രത്തില്‍ പ്രമുഖ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഈ മാസം 24നാണ് ചിത്രത്തിന്റെ റിലീസ്.

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും ‘ഗിരി ആന്‍ഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനില്‍ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും മറന്നാടു പുള്ളേ… എന്ന ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത് അഭിനയയാണ്. അഭിനയ ജോജുവിന്റെ നായികയായി 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Joju George Movei Pani Trailer Out
Next Story