Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഇതിലും വലിയ നേട്ടം...

ഇതിലും വലിയ നേട്ടം നേടാനാവുമോ എന്നറിയില്ല; നിറ കണ്ണുകളോടെ വേദി വിട്ട് ജോജു

text_fields
bookmark_border
Joju George Emotional Speech At  State  Film Award  Distribution Function, went Viral
cancel

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നിറ കണ്ണുകളോടെ ജോജു ജോർജ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഇവിടെ വരെയെത്താൻ ഒരുപാട് പേർ സഹായിച്ചെന്നും ജോജു പുരസ്കാരം സ്വീകരിച്ച് കൊണ്ട് പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. കുറേ പറയണമെന്ന് വിചാരിച്ചാണ് വന്നത്. പക്ഷേ കാര്യങ്ങൾ ഇമോഷണലാണ്. എവിടെ നിന്നോ തുടങ്ങിയ യാത്ര ഇവിടെവരെ എത്തിക്കാൻ പറ്റി. ഒരുപാടുപേരുടെ സഹായം ഉണ്ടായിട്ടുണ്ട്. ബിജുവേട്ടൻ, മമ്മൂക്ക തുടങ്ങി എല്ലാവർക്കും നന്ദി; ജോജു പറഞ്ഞു.

ഇതുവരെ നൂറിലേറെ ചിത്രങ്ങൾ അഭിനയിക്കാനായി. ഓരോ സിനിമകളും ഓരോ പാഠങ്ങളായിരുന്നു. എന്ത് ചെയ്യണം,ചെയ്യേണ്ട, എന്ത് തിരുത്തണമെന്നും എന്നൊക്കെ പഠിപ്പിച്ചത് ഞാൻ കണ്ടുമുട്ടിയ സുഹൃത്തുക്കളും ​ഗുരുക്കന്മാരായ സംവിധായകരുമാണ്. ഇതിലും വലിയ ഒരു നേട്ടം എനിക്ക് നേടാനാവുമോ എന്ന് അറിയില്ല; ജോജു കൂട്ടിച്ചേർത്തു.

നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju George
News Summary - Joju George Emotional Speech At State Film Award Distribution Function, went Viral
Next Story