പൊലീസ് കഥയുമായി വീണ്ടും ജോജുവും മാർട്ടിൻ പ്രക്കാട്ടും
text_fieldsനായാട്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും മാർട്ടിൻ പ്രക്കാട്ടും വീണ്ടും പൊലീസ് സ്റ്റോറിയുമായി. ഇരട്ട സിനിമയുടെ പൂജ ഇടുക്കി ഏലപ്പാറയിൽ നടന്നു. ജോജു ജോർജും മാർട്ടിൻ പ്രക്കാട്ടും സിജോ വടക്കാനും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ജോജു പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിലെ മറ്റ് താരങ്ങളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. നിരവധി പുതിയ അണിയറ പ്രവർത്തകരും അഭിനേതാക്കളും ഈ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
കഥയും സംവിധാനവും പുതുമുഖമായ രോഹിത് എം.ജി കൃഷ്ണനാണ്. കാമറ -വിജയ്, തിരക്കഥ -വർക്കി ജോർജ്, എം.ജി. രോഹിത്. എഡിറ്റിങ് -മനു ആന്‍റണി, വസ്ത്രാലങ്കാരം -സമീറ സനീഷ്, ആർട്ട് ഡയറക്ടർ -ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ -ഷബീർ, മേക്കപ്പ് -റോണക്സ്, പി.ആർ.ഒ -നിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

