Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദുൽഖറിനെ നേരിൽ കാണാൻ...

ദുൽഖറിനെ നേരിൽ കാണാൻ സിനിമയിലെത്തി; ഒടുവിൽ പ്രിയതാരത്തോട് ആരാധന വെളിപ്പെടുത്തി ഫാരിയ അബ്ദുള്ള

text_fields
bookmark_border
ദുൽഖറിനെ നേരിൽ കാണാൻ സിനിമയിലെത്തി; ഒടുവിൽ പ്രിയതാരത്തോട് ആരാധന വെളിപ്പെടുത്തി ഫാരിയ അബ്ദുള്ള
cancel

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനോടുള്ള തന്റെ അതിരറ്റ ആരാധന പരസ്യമായി വെളിപ്പെടുത്തി തെലുങ്ക് നടി ഫാരിയ അബ്ദുള്ള രംഗത്തെത്തിയിരിക്കുകയാണ്. ദുൽഖറിനെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന അതിയായ ആഗ്രഹമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചതെന്ന് ഫാരിയ പറയുന്നു. സംവിധായകൻ തരുൺ ഭാസ്‌കർ നായകനാകുന്ന 'ഗായപദ്ദ സിംഹം' എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ, വേദിയിലുണ്ടായിരുന്ന ദുൽഖറിനെ സാക്ഷി നിർത്തിയായിരുന്നു നടിയുടെ ഈ വൈകാരികമായ തുറന്നുപറച്ചിൽ.

ദുൽഖറിന്റെ 'ചാർളി' എന്ന സിനിമ കണ്ട നിമിഷം മുതൽ അദ്ദേഹത്തോട് തോന്നിയ ഭ്രാന്തമായ ആരാധനയെക്കുറിച്ചും, ആ ചിത്രത്തിലെ നായികയായി സ്വയം സങ്കൽപ്പിച്ചിരുന്ന കാര്യവും നടി വേദിയിൽ പങ്കുവെച്ചു. തന്റെ കരിയറിന്റെ തുടക്കകാലത്ത് 'ജാതിരത്‌നലു' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ദുൽഖറിനെ ടാഗ് ചെയ്തപ്പോൾ അദ്ദേഹം മറുപടി തന്നെന്നും അത് തന്നെ അത്രമേൽ ആവേശം കൊള്ളിച്ചുവെന്നും, ആ സന്തോഷത്തിൽ കയ്യിലുണ്ടായിരുന്ന ഫോൺ മുകളിലേക്ക് എറിഞ്ഞുപോയെന്നും ഫാരിയ ഓർത്തെടുത്തു.

നാടകവേദികളിൽ നിന്നും സിനിമാ ലോകത്തേക്ക് ചുവടുവെച്ച ഫാരിയ അബ്ദുള്ള, തെലങ്കാന സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് കൂടിയാണ്. 'ജാതിരത്‌നലു' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം പ്രഭാസ് ചിത്രമായ 'കൽക്കി 2898 എഡി'യിലും വേഷം കൈകാര്യം ചെയ്തിരുന്നു. ദുൽഖറിന്റെ അഭിനയത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും താൻ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ വെച്ച് നടി കൂട്ടിച്ചേർത്തു. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം പോലെ, തന്റെ പുതിയ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ പ്രിയതാരത്തെ നേരിൽ കാണാനും വിശേഷങ്ങൾ പങ്കുവെക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് നടിയിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dulqar salmanmalaylam filmTelugu Film
News Summary - Joined cinema just to meet Dulquer in person; Faria Abdullah finally reveals her
Next Story