Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജോൺ എബ്രഹാമിന്‍റെ 'ദി...

ജോൺ എബ്രഹാമിന്‍റെ 'ദി ഡിപ്ലോമാറ്റ്' ഒ.ടി.ടിയിലേക്ക്

text_fields
bookmark_border
john abrham
cancel

ജോൺ എബ്രഹാമിനെ നായകനാക്കി മലയാളിയായ ശിവം നായര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് 'ദി ഡിപ്ലോമാറ്റ്.' റിതേഷ് ഷാ എഴുതിയ ഹിന്ദി പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണിത്. ജോൺ എബ്രഹാമും സാദിയ ഖതീബും അഭിനയിച്ച ചിത്രം ഇന്ത്യ-പാകിസ്ഥാൻ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

നയതന്ത്രത്തിന്റെ പ്രമേയങ്ങളും നയതന്ത്രജ്ഞർ നേരിടുന്ന വ്യക്തിപരമായ സംഘർഷങ്ങളുമാണ് ചിത്രം പറയുന്നത്. മാർച്ച് 14നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇസ്ലാമാബാദിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ജെ.പി സിങ്ങിന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജെ.പി സിങ്ങായാണ് ജോണ്‍ എബ്രഹാം എത്തുന്നത്.

കുമുദ് മിശ്ര, ഷരീബ് ഹാഷ്മി, രേവതി, അശ്വത് ഭട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ മെയ് ഒൻപതിന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:John abrahamDiplomatEntertainment NewsOTT
News Summary - John Abraham's 'The Diplomat' to go OTT
Next Story