Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

13 വര്‍ഷങ്ങൾക്ക്​ ശേഷം അഭിഷേകും ജോൺ എബ്രഹാമും ഒന്നിക്കുന്നു; അയ്യപ്പനും കോശിയും ബോളിവുഡിലേക്കും

text_fields
bookmark_border
13 വര്‍ഷങ്ങൾക്ക്​ ശേഷം അഭിഷേകും ജോൺ എബ്രഹാമും ഒന്നിക്കുന്നു; അയ്യപ്പനും കോശിയും ബോളിവുഡിലേക്കും
cancel

തമിഴ്​, തെലുങ്ക്​ പതിപ്പുകൾക്ക്​ പിന്നാലെ അയ്യപ്പനും കോശിയും ബോളിവുഡിലേക്കും. അയ്യപ്പനും കോശിയുമായി ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദോസ്താന എന്ന സൂപ്പർഹിറ്റ്​ ചിത്രം റിലീസായി 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത് എന്നതും ശ്രദ്ധേയമാണ്​. ജോൺ അബ്രഹാം തന്നെയാണ് ചിത്രം നിർമിക്കുന്നത്. ജൂൺ മാസത്തോടെ അയ്യപ്പനും കോശിയും ബോളിവുഡ്​ വേർഷ​െൻറ ഷൂട്ടിങ് ആരംഭിക്കുമെന്നാണ്​ സൂചന.

നിലവില്‍ ദസ്‌വി എന്ന ചിത്രത്തി​െൻറ ഭാഗമായ അഭിഷേക് ബച്ചന്‍ വൈകാതെ പുതിയ ചിത്രത്തിൽ ജോയിൻ ചെയ്​തേക്കും. ഏക് വില്ലന്‍ 2വിന്‍റെ തിരക്കിലുള്ള ജോണ്‍ എബ്രഹാമും ജൂണിൽ ചിത്രവുമായി ചേരും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ഇരു‌വരില്‍ ആരാകും അയ്യപ്പന്‍ നായരെന്നും കോശി കുര്യനെന്നും അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

നേരത്തെ അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് ജോൺ എബ്രഹാം ട്വീറ്റ് ചെയ്തിരുന്നു. കഥക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്നും ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ജെ.എ എൻറർടൈൻമെൻസി​െൻറ ശ്രമമെന്നും ജോണ്‍ അബ്രഹാം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - John Abraham Abhishek Bachchan to team up for Ayyappanum Koshiyum Hindi remake
Next Story