Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമധുരൈയുടെ സംസ്കാരവും...

മധുരൈയുടെ സംസ്കാരവും മനുഷ്യ ജീവിതവും ചിത്രീകരിച്ച 'ജോക്കി' ഒ.ടി.ടിയിൽ

text_fields
bookmark_border
മധുരൈയുടെ സംസ്കാരവും മനുഷ്യ ജീവിതവും ചിത്രീകരിച്ച ജോക്കി ഒ.ടി.ടിയിൽ
cancel
camera_alt

ചിത്രത്തിന്‍റെ പോസ്റ്റർ

കെടാ സണ്ടൈ എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ച് മധുരയിൽ ചിത്രീകരിച്ച 'ജോക്കി' ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചു. പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ് ജോക്കി. ആമസോൺ പ്രൈമിൽ ചിത്രം കാണാം.

ഡോ.പ്രഗഭാലാണ് ചിത്രത്തിന്‍റെ സംവിധാനം. പി.കെ സെവൻ സ്റ്റുഡിയോസാണ് ജോക്കിയുടെ നിർമാണം. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമി നായികയാകുന്നു. മഡിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച യുവാൻ കൃഷ്ണയും റിദാൻ കൃഷ്ണാസും വീണ്ടും സംവിധായകൻ ഡോ. പ്രഗഭാലിനൊപ്പം കൈകോർക്കുകയാണ്. നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

ശക്തി ബാലാജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ. പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം : സി. ഉദയകുമാർ, ഓഡിയോഗ്രാഫി : എം.ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി : ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്സ്വെൽ ജെ, മേക്കപ്പ് :പാണ്ട്യരാജൻ , കളറിസ്റ്റ് : രംഗ, പി.ആർ.ഓ : പ്രതീഷ് ശേഖർ എന്നിവരാണ് ജോക്കിയുടെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoviesMOLLYWOODOTTOTT Release
News Summary - Jockey depicting the culture and human life of Madurai is on OTT
Next Story