Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ.എസ് ജഗൻ റെഡ്ഡിയായി ജീവ! മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം 'യാത്ര'യുടെ രണ്ടാംഭാഗം - ടീസർ

text_fields
bookmark_border
Jiva follows in Mammoottys footsteps in this political drama on Yatra 2
cancel

തെലുങ്കിൽ വൻവിജയം നേടിയ മമ്മൂട്ടി ചിത്രം, 'യാത്ര'യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്ത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗൻ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് താരം ജീവയാണ് വൈഎസ് ജഗൻ ആയി എത്തുന്നത്. ടീസർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കേതകി നാരായൺ, സുസന്നെ ബെർനെറ്റ്, മഹേഷ് മഞ്ജരേക്കർ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്.

ത്രീ ആറ്റം ലീവ്‌സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവർ ചേർന്നാണ് 'യാത്ര 2' എന്ന ചിത്രം നിർമിക്കുന്നത്. മദിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്. 2024 ഫെബ്രുവരി 8 ന് ചിത്രം തിയറ്ററുകളിലെത്തും.

2019ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ യാത്ര ബോക്സ്ഓഫിസിൽ മികച്ച വിജയം നേടിയിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയായിരുന്നു സിനിമയുടെ പ്രമേയം. വൈ.എസ്. ആറായിട്ടുള്ള മമ്മൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രയുടെ ആദ്യ ഭാഗം പുറത്തിറങ്ങി നാല് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jiva follows in Mammootty's footsteps in this political drama on Yatra 2
Next Story