Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിസ് ജോയ് കൂട്ടുക്കെട്ട് വീണ്ടും; 'കോട്ടയം ബെൽറ്റ് ' ചിത്രത്തിൽ നായകനായി ആസിഫ് അലി

text_fields
bookmark_border
ജിസ് ജോയ് കൂട്ടുക്കെട്ട് വീണ്ടും; കോട്ടയം ബെൽറ്റ്  ചിത്രത്തിൽ നായകനായി ആസിഫ് അലി
cancel

ജിസ് ജോയിയുടെ ഗംഭീര സംവിധാനത്തിനു കീഴിൽ ആറാം വരവിനൊരുങ്ങി ആസിഫ് അലി. ഫാമിലി ത്രില്ലർ ജോനറിൽ വരുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ കമ്പനിയായ ഐ.എം.പി ഫിലിംസ് ആണ്.

1983', 'ക്വീൻ', 'കാണെക്കാണെ' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവങ്ങൾ നൽകിയ നിർമാതാവ് ടി.ആർ. ഷംസുദ്ദീൻ ആണ് ഇവിടെയും കുടപിടിക്കുന്നത്. അദ്ദേഹത്തോടൊപ്പം വേണു ഗോപാലകൃഷ്ണനും ചിത്രത്തിൽ നിർമാണ പങ്കാളിയാവുന്നുണ്ട്. സുരേഷ് ഗോപാലനാണ് തിരക്കഥ എഴുതുന്നത്. സംഗീത സംവിധായാകനായി ഗോവിന്ദ് വസന്തയും, ഛായാഗ്രഹണത്തിൽ ബിനേന്ദ്ര മേനോനും എത്തുമ്പോൾ, ചിത്രത്തിന് ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ നൽകാൻ ബോബിയും സഞ്ജയും അണിയറയിൽ വരുന്നുണ്ട്.

ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻ കമ്പനിയുടെ അഞ്ചാം ചിത്രമാണ് ‘കോട്ടയം ബെൽറ്റ്’.കുടുംബബന്ധങ്ങളും അധികാരപ്പോരാട്ടവും ത്രില്ലറിന്റെ ചടുലതയോടെ അവതരിപ്പിക്കുന്ന ‘കോട്ടയം ബെൽറ്റ്’ ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ പ്രതീക്ഷ ഉയർത്തിയിരിക്കുകയാണ്. നാല് സഹോദരങ്ങളുടെ ജീവിതകഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. നാം കണ്ടും കേട്ടും അറിഞ്ഞ കഥാപാത്രങ്ങളെ ഇവരിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാൻ കഴിയും.

ആസിഫ് അലിക്ക് പുറമെ വിജയരാഘവൻ, ജഗദീഷ്, അശോകൻ, ഷൈൻ ടോം ചാക്കോ, ബോബി കുര്യൻ, വിഷ്‌ണു അഗസ്ത്യ, അലൻസിയർ, , ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, ശ്രുതി രാമചന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന,ജയ ശങ്കർ, ജിയോ ബേബി,രഞ്ജി പണിക്കർ, രഞ്ജിത്ത് വേലായുധൻ, വിജയ് സത്യ, മഹേന്ദ്ര,വി.ടി.എം ചാർളി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, കലാസംവിധാനം അജയൻ മങ്ങാട്, ചിത്രസംയോജനം സൂരജ് ഇ.എസ് വസ്ത്രാലങ്കാരം: സമീറ സനീഷ്,മേക്കപ്പ് സുധി കട്ടപ്പന,പ്രൊഡക്ഷൻ കണ്ട്രോളർ: ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഹെഡ്:ജിതിൻ അച്ചൻകുന്ന്,സ്റ്റിൽ ഫോട്ടോഗ്രാഫർ:ബിജിത്ത് ധർമ്മടം,ഡിസൈൻസ്: യെല്ലോടൂത്ത്സ്, പി ആർ ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jis Joy teams up again; Asif Ali to star in the film 'Kottayam Belt'.
Next Story