Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഉഗ്രൻ ആക്ഷൻ...

ഉഗ്രൻ ആക്ഷൻ രംഗങ്ങളുമായി 'ജിഗർതാണ്ട ഡബിൾ എക്സ്; രാഘവ ലോറൻസിനും എസ്.ജെ സൂര്യക്കുമൊപ്പം ഷൈൻ ടോം ചാക്കോ

text_fields
bookmark_border
Jigarthanda Double X Trailer A Karthik Subbarajs 1975 Gangster Padam
cancel

രാഘവ ലോറൻസ്, എസ് .ജെ സൂര്യ, നിമിഷ സജയൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രമാണ് 'ജിഗർതാണ്ട ഡബിൾ എക്സ്'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത് നവംബർ 10 ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്.

ബ്ലാക്ക് ഹ്യൂമർ വിഭാഗത്തിൽപ്പെടുന്ന ജിഗർതാണ്ടയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഉഗ്രൻ ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പന്നമാണ് സിനിമയുടെ ട്രെയിലർ. 1975 കലാപശ്ചാത്തലത്തിലാണ് ചിത്രം സഞ്ചരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്'ന്റെയും 'സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്'ന്റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് നിർമിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

തിരുനവുക്കരാസു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കലാസംവിധാനം: ബാലസുബ്രമണ്യന്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ, സൗണ്ട് ഡിസൈന്‍: കുനാല്‍ രാജന്‍, ഡയറക്ഷന്‍ ടീം: ശ്രീനിവാസന്‍, ആനന്ദ് പുരുഷോത്ത്, കാര്‍ത്തിക് വി.പി, വിഘ്‌നേശ്വരന്‍, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായന്‍, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനര്‍: ടൂണി ജോണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: അശോകന്‍ നാരായണന്‍ എം, അസോസിയേറ്റ് പ്രൊഡ്യുസര്‍: പവന്‍ നരേന്ദ്ര.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shine Tom ChackoMovie NewsKarthik SubbarajRaghava LawrenceSJ Suryah
News Summary - Jigarthanda Double X Trailer A Karthik Subbaraj's 1975 Gangster Padam
Next Story