തെലുഗു 'ദൃശ്യം 2' ഒരുങ്ങി; നായകൻ വെങ്കിടേശ്
text_fieldsഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ജീത്തു ജോസഫിന്റെ ദൃശ്യം 2 പ്രേക്ഷകരുടെയും നിരൂപകരുെടയും പ്രശംസ ഒരുപോലെ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ചിത്രം തെലുഗു ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് ജീത്തു ജോസഫ്.
വെങ്കിടേഷ് നായകനാകുന്ന ചിത്രത്തിന്റെ പൂജ തിങ്കളാഴ്ച ഹൈദരാബാദിൽ നടന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ ചെറിയ രീതിയിലായിരുന്നു പൂജ.
ഫെബ്രുവരി 19നാണ് 2013ൽ റിലീസ് ചെയ്ത് മെഗാഹിറ്റായി മാറിയ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 ആമസോണിൽ റിലീസ് ചെയ്തത്.
മോഹൻലാൽ, മീന, അൻസിബ ഹസൻ, മുരളി ഗോപി, സിദ്ദിഖ്, സായികുമാർ, ആശാ ശരത്, എസ്തർ അനിൽ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്.
വിജയത്തിന് പിന്നാലെ ചിത്രം വെങ്കിടേശ് ദഗ്ഗുപതിയെ നായകനാക്കി തെലുഗുവിലേക്ക് റീമേക്ക് ചെയ്യാൻ പോകുകയാണെന്ന് ജീത്തു ജോസഫ് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് ജീത്തു പൂജയുടെ ചിത്രം പങ്കുെവച്ചത്.
വെങ്കിടേശ്, മീന, നാദിയ എന്നിവർ പ്രധാന വേഷത്തിലെത്തിയ തെലുഗു ദൃശ്യത്തിന്റെ ആദ്യ ഭാഗം 2014ലാണ് റിലീസ് ചെയ്തത്. സുപ്രിയ സംവിധാനം ചെയ്ത ചിത്രം വൻവിജയമായി മാറിയിരുന്നു. ദൃശ്യം 2ലെ നടീനടൻമാരുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും.

